കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ് മരിച്ചത്. കലബുർഗി സ്വദേശി പ്രകാശിന് (55) ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച വൈകുന്നേരം എൻടിടിഎഫ് സർക്കിളിന് സമീപമുള്ള അഞ്ച് നില കെട്ടിടത്തിൻ്റെ നാലാം നിലയിൽ തൊഴിലാളികൾ പണിയെടുക്കുമ്പോഴായിരുന്നു സംഭവം.

ജോലിക്കിടെ പെട്ടെന്ന് മേൽക്കൂര തകർന്നുവീണതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേർ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

മൂന്നാമത്തെയാൾ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പീനിയ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Building collapse kills two workers in Bengaluru, injures another

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്...

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരുവില്‍ ചാറ്റൽമഴക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീരദേശ...

Related Articles

Popular Categories