പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഷംസോ ബീബി അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ടക്സില നഗരത്തില്‍ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. 1.3 മില്യണിലധികം ഫോളോവേഴ്സുള്ള ഷംസോ കൗമാരക്കാരായ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ, മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഈ വര്‍ഷം മാത്രം പാകിസ്ഥാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക് ടോക് താരമാണ് ഷംസോ ബീബി.

ബിബിയുടെ പിതാവ് ഫസൽ സാഹിബ്സാദ നൽകിയ പരാതിപ്രകാരം, കാഷിഫ് എന്ന ഒരാളിൽ നിന്ന് ബിബിക്ക് ഫോൺ കോൾ വരികയും ടാക്സിലയിൽ വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബിബി തന്റെ സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ പുറപ്പെട്ടു. അവർ ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.

ബിബിയുടെ കഴുത്തിലാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ, ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞുനിർത്തുന്നതും, അതിലൊരാൾ തോക്കെടുത്ത് തൊട്ടടുത്തുനിന്ന് വെടിയുതിർക്കുന്നതും വ്യക്തമാണ്. വെടിവെയ്പ്പിനെ തുടർന്ന് ബിബി സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടിപ്പർ ലോറിയിലിടിച്ചു. അപകടത്തിൽ ബിബിയുടെ സഹോദരിക്ക് ഗുരുതരമായി പരുക്കേറ്റു.

പണം തിരിചുനൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരിൽ നിന്ന് ബിബിക്ക് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നതായി പിതാവ് ആരോപിച്ചു. പ്രതികളെ എത്രയുംവേ​ഗം പിടികൂടണമെന്ന് ബിബിയുടെ സഹോദരൻ നിയാമത്തുല്ല, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനോട് അഭ്യർത്ഥിച്ചു.

സംഭവത്തിന് ശേഷം കുടുംബം ബിബിയുടെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അവരുടെ യൂട്യൂബ് പേജും അപ്രത്യക്ഷമായിട്ടുണ്ട്. പ്രതികളെ രക്ഷപെടാൻ സഹായിച്ച രണ്ടുപേരെ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
SUMMARY: TikTok star shot dead in Pakistan; Fifth female influencer killed this year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍, ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന് നാളെ തിരശീല ഉയരും 

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരുവില്‍ ചാറ്റൽമഴക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീരദേശ...

കർണാടക മുൻമന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67)...

ഓണത്തിരക്ക്; ബെംഗളൂരുവിലേക്ക് അടക്കമുള്ള കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേരള ആര്‍ടിസി....

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

ബെംഗളൂരു:ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യൽ ബസുകൾ...

Related Articles

Popular Categories