സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി

ജപ്പാനിൽ രണ്ട്‌ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ്‌ പേരെ കാണാതാവുകയും ചെയ്‌തു. ജപ്പാനിലെ സെൽഫ്‌ ഡിഫൻസ്‌ ഫോഴ്‌സ്‌(എസ്‌ഡിഎഫ്‌) വക്താവാണ്‌ വിവരം പുറത്തുവിട്ടത്‌.

ടോറിഷിമ ദ്വീപിലാണ്‌ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്‌. ശനിയാഴ്‌ച രാത്രി 10.38ന്‌ ഒരു ഹെലികോപ്‌റ്ററിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഒരു മിനുട്ടിന്‌ ശേഷം ഹെലികോപ്‌റ്ററിൽ നിന്നുള്ള അടിയന്തര സിഗ്‌നൽ ലഭിക്കുകയും ചെയ്‌തു. 11.04 നായിരുന്നു രണ്ടാമത്തെ ഹെലികോപ്‌റ്ററിൽ നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്‌. ഹെലികോപ്‌റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹെലികോപ്റ്ററുകൾ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം രാത്രിയിൽ നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേർത്തു.

The post സൈനിക ഹെലികോപ്‌റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം, ഏഴ് പേരെ കാണാതായി appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്ന്...

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ വാർഷികം 

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ...

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി...

ഏഷ്യൻ ഗെയിംസ്; ജപ്പാനെ തകർത്ത് ഇന്ത്യ ഹോക്കി സെമിയിൽ

നയോഗ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 2–0ന്...

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ...

Related Articles

Popular Categories