രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം ഇവരെ കോടതിയിൽ ഹാജരാക്കിയത്. ബെംഗളൂരു, തുമകുരു ജയിലുകളിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസ് വഴിയാണ് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്. രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന്റെ പേരിൽ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിൽ കൊണ്ടുവന്ന് പട്ടണഗരെ ഷെഡിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

പവിത്ര ഗൗഡയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയായിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and others custody extended till july 18 in renukaswamy murder case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

Related Articles

Popular Categories