‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’; മലയാള സിനിമയിൽ പുതിയ സംഘടന, നേതൃത്വത്തിൽ ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി

തിരുവനന്തപുരം: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന. പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. തൊഴിലാളികളുടെ ശാക്തീകരണമാണ് പ്രധാന ലക്ഷ്യമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

ധാർമികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി രൂപീകരിക്കേണ്ട ഈ കൂട്ടായ്മ ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തിൽ ഒരുമിച്ച് അണിചേരാമെന്നും ഇവർ പ്രസ്താവനയില്‍ പറഞ്ഞു.

മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫെഫ്ക നേതൃത്വത്തിനെതിനെതിരെ ഗുരുതര പരാതി ഉന്നയിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായി. നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി.
<BR>
TAGS : MALAYALAM CINEMA
SUMMARY : ‘Progressive Filmmakers’; New Organization in Malayalam Cinema; Led by Ashiq Abu and Lijo Jose Pellissery

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും; ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം, നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും....

2,000 രൂപയുടെ കടത്തെച്ചൊല്ലിയ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ; ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ടൊറന്റോ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന്...

ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജ സന്ദേശമെന്ന് കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ...

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നൈ : സംസ്ഥാനത്ത് ടാസ്‌മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ...

3–0; ഓസ്ട്രിയയെ തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ...

Related Articles

Popular Categories