വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം.

സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.
<br>
TAGS : ACCIDENT | DEATH
SUMMARY ; A two-year-old girl died of suffocation after the airbag hit her face in a car accident

Hot this week

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ...

പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം

ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ...

കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഏഴു പേര്‍ക്ക് പരുക്ക്

കോട്ടയം: കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ...

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ്...

മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ...

അവധിക്കാല മലയാളം ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാളം മിഷനുമായി ചേർന്ന് നടത്തുന്ന  അവധിക്കാല...

Related Articles

Popular Categories