ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ് ആദ്യവാരം ലോകായുക്ത ജസ്റ്റിസ് ബി. എസ്.പാട്ടീലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

2023-24 ലെ വസ്തുനികുതി ഇനത്തിൽ 17.95 കോടി രൂപയാണ് പഞ്ചായത്തുകളിലേക്ക് ഇനിയും ലഭിക്കാനുള്ളത്. ഇതിൽ ദസനപുര പഞ്ചായത്തിൽ 1.47 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തതെന്ന് ലോകായുക്ത റിപ്പോർട്ട് വ്യക്തമാക്കി. ബാക്കി 16.50 കോടി രൂപ ഇതുവരെ പിരിച്ചെടുത്തിട്ടില്ല. 2024-25ൽ 8.22 ലക്ഷം രൂപയായിരുന്നു നികുതി വരുമാനം.

2023 ഏപ്രിൽ മുതൽ പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് ഓഫിസർ (പിഡിഒ) ഉൾപ്പെടെയുള്ള ദസനപുര ഉദ്യോഗസ്ഥർ ക്യാഷ് രജിസ്റ്ററിലോ മറ്റ് രേഖകളിലോ ഒപ്പിട്ടിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പിഡിഒയുടെ മേശയിൽ ഒപ്പിടാത്ത ചെക്കുകൾ കണ്ടെത്തിയെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

പിഡിഒയുടെ ഭാര്യാസഹോദരൻ്റേതെന്ന് ആരോപിക്കപ്പെടുന്ന 11 ലക്ഷം രൂപയുടെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റും സമാനമായി നികുതി അടച്ചില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ ഒക്‌ടോബർ 15നകം മറുപടി നൽകാൻ പഞ്ചായത്ത്‌ ഓഫിസർമാരോട് ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.

TAGS: BENGALURU | LOKAYUKTA
SUMMARY: Lokayukta raids gram panchayats in Bengaluru, Rs 16-crore tax shortfall

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡിൽ അതിക്രമം: യുവതിയെ അസഭ്യം പറയുകയും കാർ തകർക്കുകയും ചെയ്തു, ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിൽ വെച്ചുണ്ടായ  തർക്കത്തെ തുടർന്ന്  യുവതിയെ അസഭ്യം പറയുകയും...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു....

യുക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം: മരണം 29 ആയി, 48 പേരെ കാണാനില്ല

കീവ്സ്: യുക്രെയ്‌നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ...

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

പ്രേക്ഷകരുടെ മനം നിറച്ച് നാടകം ‘ഭ്രാന്തിപ്പൂവ്’

ബെംഗളൂരു: കേരളീയം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറിയ...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക്...

കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ...

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച്‌...

Related Articles

Popular Categories