കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂരിലാണ് ഈ സംഭവം നടന്നത്. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരില്‍ ചിലർ ഓടിക്കൂടുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ശ്രമത്തിനിടെ നാട്ടുകാരില്‍ ഒരാള്‍ക്കും കൈയ്ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അദിനാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലില്‍ പ്രദേശത്തുള്ള ഒരു കുറ്റിക്കാട്ടില്‍നിന്നും ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ അദിനാനെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ മാസം 18നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
SUMMARY: An accused person, out on bail in a POCSO case, attempted to kill the survivor by slitting her throat
















