മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകര്‍ന്ന് മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: ഹിമാചലിലെ ലേ ലഡാക്കിൽ 56 വർഷംമുമ്പ്‌ വിമാനാപകടത്തിൽ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികൻ  ഇലന്തൂർ ഒടാലിൽ തോമസ്‌ ചെറിയാന്റെ(പൊന്നച്ചൻ) സംസ്‌ക്കാരം വെള്ളി പകൽ രണ്ടിന്‌ ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയിൽ.

തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്പടിയോടെ രാവിലെ പത്തിന്‌ ഇലന്തൂർ ചന്തയിലെത്തിച്ച്‌ വിലാപയാത്രയായി വീട്ടിലെത്തിക്കും. തോമസ്‌ ചെറിയാന്റെ ജ്യേഷ്‌ഠൻ തോമസ്‌ മാത്യു (വിമുക്തഭടൻ) വിന്റെ വീട്ടിലാണ്‌ പൊതുദർശനം.ഛത്തീസ്‌ഗഡിലെ ബേസ്‌ ക്യാമ്പിൽനിന്ന്‌ വ്യാഴം പകൽ പന്ത്രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്‌സ്‌ സ്‌റ്റേഷനിൽ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി പാങ്ങോട്‌ സൈനിക ക്യാമ്പിലെത്തിച്ചു. ഇവിടെ സേന ഗാർഡ്‌ ഓഫ്‌ ഓർണർ നൽകി. കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി, മന്ത്രി വീണാ ജോർജ്‌, മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലിൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തോമസ്‌ ചെറിയാന്റെ സഹോദരൻ തോമസ്‌ തോമസും മറ്റു കുടുംബാംഗങ്ങളും എത്തി.

വിമാനം തകര്‍ന്നുവീണ നാള്‍മുതല്‍ തുടരുന്ന പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. 2019-ല്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന തോമസ് ചെറിയാന്‍ ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍പ്പെട്ട്‌ മരിക്കുമ്പോള്‍  22 വയസായിരുന്നു തോമസ് ചെറിയാന്‍റെ പ്രായം.
<br>
TAGS :  THOMAS CHERIYAN | INDIAN AIR FORCE
SUMMARY : The cremation of the Malayali soldier who died in a plane crash in Manjumala 56 years ago today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

വിവിധ രാജ്യങ്ങളുടെ പുരാതനവും, അമൂല്യവുമായ 1,499 നാണയങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ബെംഗളൂരു മലയാളി 

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനവും അപൂർവവുമായ അമൂല്യ...

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച്‌...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര്...

Related Articles

Popular Categories