‘മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരം; പഠിപ്പിക്കുന്നത് മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല’- മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം : ഇന്ത്യയിലെ മദ്രസകള്‍ അടച്ച്‌ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിലപാടിനെതിരെ മന്ത്രി ഗണേഷ്‌കുമാർ. മദ്രസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങള്‍ക്ക് നല്‍കണം. ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വേദ പഠന ക്ലാസാണ് അല്ലാതെ മതപഠന ക്ലാസ്സല്ല. മദ്രസകളില്‍ പഠിപ്പിക്കുന്നത് എന്താണ് ഖുർആനിലെ സന്ദേശം എന്നാണ്. എല്ലാ മതങ്ങള്‍ക്കും കുട്ടികള്‍ക്കിടയില്‍ ആത്മീയ പഠനക്ലാസ്സുകള്‍ നടത്താം. മതപഠന ക്ലാസ്സെന്ന വാക്ക് തെറ്റാണ്, അത് മാറ്റി ആത്മീയ പഠന ക്ലാസ്സ് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാവരും നടത്തണം കുഞ്ഞുങ്ങളുടെ ഇടയില്‍. ഏത് മതത്തിന്റെ ആത്മീയത എടുത്തുപടിച്ചാലും അത് ഒന്നാണ്. അതിന്റെ പേരില്‍ കലഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം. സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. ആത്മീയമായ അറിവ് ലഭിക്കാനാണ് ഇതൊക്കെ നടത്തുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരെന്ന് പഠിപ്പിക്കാനോ, ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാല്‍ തിരിഞ്ഞുനടക്കണം എന്നുമല്ല പഠിപ്പിക്കുന്നത്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തില്‍ പഠിപ്പിക്കണം” ഗണേഷ്‌ കുമാർ പറഞ്ഞു.

TAGS : KB GANESH KUMAR | MADRASA
SUMMARY : ‘Closing madrasas is dangerous; Teaching is not to divide religions’- Minister KB Ganesh Kumar

Hot this week

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

നിര്‍മാണത്തിലിരുന്ന ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല്...

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രക്തദാന,...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച്...

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹം; ദുരൂഹതയില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ...

നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്...

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

Related Articles

Popular Categories