ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

പാലക്കാട്‌: ഷൊർണൂരില്‍ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഷൊർണൂര്‍ കൊച്ചിൻ പാലത്തില്‍വച്ച്‌ കേരള എക്സ്പ്രസ് തട്ടിയാണ് അപകടം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മൂന്നുപേരുടെ മൃതദേഹങ്ങള്‍കിട്ടി.

പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം. നാലുപേരും കരാർ ജീവനക്കാരാണ്. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പോലീസും അധികൃതരും സ്ഥലത്ത് എത്തി.

TAGS : SHORNUR | TRAIN | ACCIDENT | DEAD
SUMMARY : Four people were killed in a train collision in Shornur

LEAVE A REPLY

Please enter your comment!
Please enter your name here