ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

നേപ്പാൾ: ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ന​ഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ബം​ഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കായി ചൈനയിലെ ടിബറ്റിന്റെ പർവ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‍സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.

TAGS: NATIONAL | EARTHQUAKE
SUMMARY: Earthquake reported at Tibet -Nepal border

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ...

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ...

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ...

ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: രാമമൂർത്തിനഗർ ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. ശങ്കരൻ സുഗുണൻ:...

എറണാകുളം വൈപ്പിൻ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ഒറ്റപ്പാലം സൗത്ത് പനമണ്ണ കണ്ടംമൂർക്കോത്ത് വിജയലക്ഷ്മി അമ്മ(80) ബെംഗളൂരുവിൽ...

ഇന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ...

Related Articles

Popular Categories