വരൂ, കന്നഡ ഭാഷ പഠിക്കാം, വൈറ്റ്ഫീല്‍ഡില്‍ സൗജന്യ കന്നഡ പഠന ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ ശ്രീ സരസ്വതി എജ്യുക്കേഷന്‍ ട്രസ്റ്റ് (എസ്എസ്ഇടി), വൈറ്റ്ഫീല്‍ഡില്‍ ഒരു പുതിയ സൗജന്യ കന്നഡ പഠന കോഴ്‌സ് നാളെ ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്‌സ് മൊത്തം 36 മണിക്കൂറുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരെ കന്നഡയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു.
പഠിതാക്കളുടെ അനുകൂലാനുസരണം ക്ലാസിന് സമയം നിശ്ചയിക്കാം. ആവശ്യമെങ്കില്‍ കാലാവധി നീട്ടാവുന്നതാണ്. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, പങ്കെടുക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഒരു ബാച്ചില്‍ 30 പേരെയാണ് ഉള്‍പ്പെടുത്തുക. ഓരോ മൂന്നുമാസം കഴിയുമ്പോഴും പുതിയ ബാച്ചുകള്‍ തുടരുന്നതാണ്.

ഉദ്ഘാടനം നാളെ രാവിലെ 10.30 ന് കന്നഡ വികസന സമിതി അംഗം പ്രൊഫ. നിരഞ്ജനാരാധ്യ. വി.പി. നിര്‍വഹിക്കും. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ ദാമോധരന്‍ ടോമി .ജെ ആലുങ്കല്‍, കോഡിനേറ്റര്‍ അഡ്വ.വളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഡോക്ടര്‍ സുഷമ ശങ്കറിന്റെ അധ്യക്ഷതയില്‍ കര്‍ണാടക സര്‍ക്കാരിന്റെയും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെയും സഹയോഗത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠനോത്സവത്തില്‍ ആര്‍ ശ്രീനിവാസ്, ആര്‍ട്ട് ഓഫ് ലിവിങ്, സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ബി ശങ്കര്‍, പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രമേശ് കുമാര്‍.വി., സെക്രട്ടറി രാകേഷ്. പി, കേരള സമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ സുരേഷ്‌കുമാര്‍ മുതലായവര്‍ പങ്കെടുക്കും.

മികച്ച ആശയവിനിമയത്തിനും സാംസ്‌കാരിക സമന്വയത്തിനും ഭാഷ പഠിക്കാന്‍ താല്‍പ്പര്യമുള്ള കന്നഡക്കാര്‍, പ്രൊഫഷണലുകള്‍, താമസക്കാര്‍ എന്നിവര്‍ക്ക് ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ഡോ. സുഷമ ശങ്കര്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ 17 വര്‍ഷക്കാലമായി സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ മെയ് ഒന്നു മുതല്‍ 30 വരെ സൗജന്യ വേനല്‍ക്കാല കന്നഡ പഠന ക്യാമ്പ് നടത്തിവരികയായിരുന്നു. അതിനെ നിരന്തരമായ കന്നഡ പഠന കേന്ദ്രമായി കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9901041889
<BR>
TAGS : FREE KANNADA CLASS
SUMMARY : Free Kannada study class starts tomorrow in Whitefield

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

Related Articles

Popular Categories