എസ്.എഫ്.ഐക്ക് പുതിയ നേതൃത്വം: ആദര്‍ശ് എം. സജി അഖിലേന്ത്യാ പ്രസിഡന്റ്, ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി

കോഴിക്കോട്‌: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന പതിനെട്ടാമത്‌ അഖിലേന്ത്യാ സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.

സുഭാഷ്‌ ജാക്കർ, ടി നാഗരാജു, രോഹിദാസ്‌ യാദവ്‌, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ്‌ ഖാർജി, എം ശിവപ്രസാദ്‌, സി മൃദുല (വൈസ്‌ പ്രസിഡന്റുമാർ), ഐഷി ഘോഷ്‌, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്‌, പി എസ്‌ സഞ്ജീവ്‌, ശ്രീജൻ ദേവ്‌, മുഹമ്മദ്‌ ആതിഖ്‌ അഹമ്മദ്‌ (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ്‌ അഖിലേന്ത്യാ സെക്രട്ടറിയറ്റ്‌. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്‌.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്‌ പ്രസിഡന്റായി തെരഞ്ഞെടുത്ത ആദർശ്‌ എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത്‌ ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്‌. പശ്ചിമബംഗാൾ ജാദവ്‌പുർ സ്വദേശിയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്‌. കേരളത്തിൽ നിന്ന് 10 പേർ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുണ്ട്.

ജൂണ്‍ 27നാണ് കോഴിക്കോട്ട് എസ്.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. പലസ്തീൻ സോളിഡാരിറ്റി നഗർ എന്നാണ് സമ്മേളന വേദിക്ക് പേരിട്ടത്. മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം.കെ. റെയ്നയും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
SUMMARY: New leadership for SFI

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

Related Articles

Popular Categories