ആര്‍എസ്‌എസ് ബോംബേറിന്റെ ഇര ഡോ. അസ്‌ന വിവാഹിതയായി

കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. 2000 സെപ്റ്റംബർ മാസം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ ഒരു ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു.

കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയായ അസ്‌നയുടെ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റത് കേരളത്തിന് തീരാനോവാണ്. പിന്നീട് തുടർ ചികിത്സിക്കിടെ അസ്‌നയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദന കടിച്ചമർത്തി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ ഡോക്ടർമാരില്‍ നിന്ന് ലഭിച്ച പരിചരണവും സ്നേഹവും അസ്നയില്‍ ഡോക്ടർ ആകണമെന്ന ആഗ്രഹം ഉണ്ടാക്കി.

തീക്ഷണമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ആഗ്രഹം കൈവിടാതെ അവള്‍ ആ സ്വപ്നം നേടിയെടുത്തു. അപകടത്തിൽ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.

SUMMARY: RSS Bomber Victim Dr. Asna Gets Married

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക...

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

കുടുംബവഴക്ക്: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ്...

ഫ്ലാറ്റിൽ കയറി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം, ബെംഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ഫ്ലാറ്റിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം...

കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു....

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കെഎസ്ആർടിസി...

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട്...

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വർധന...

Related Articles

Popular Categories