കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവരുടെപേരിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. ബുധനാഴ്ചമുതൽ ഇരുവരെയും കാണാതായെന്നാണ് പരാതി. ഫോൺ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണില്‍ കിട്ടാത്തെ വന്നതോടെയാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്.

പി.ടി സാവിയോ എന്ന വ്യക്തിയാണ് പരാതി നൽകിയത്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. തുടർന്ന് തട്ടിപ്പിനിരയായ 265 പേരാണ് പോലീസിനെ സമീപിച്ചത്. 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണ് നിഗമനം. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്. മലയാളി സംഘടനകള്‍, ആരാധനാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ വഴിയാണ് ഇവര്‍ ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കേസെടുത്ത പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.
SUMMARY: Investment fraud worth crores of rupees; Case filed against Malayali couple

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

വെബ് ടാക്സിയിൽ യുവതിക്ക് നേരെ അതിക്രമം; കാബ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: വെബ് ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാബ് ഡ്രൈവര്‍...

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

Related Articles

Popular Categories