ട്രാക്കിൽ വിള്ളൽ; തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

ചെന്നൈ:  തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്. ചെന്നൈ എന്നോറിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ നാല് വാഗണുകൾക്കാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.

ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു അപകടം. ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിൻറെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക പരന്നു. സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.

മറ്റ് ബോ​ഗികളിലേക്ക് പടരാതെ തീ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ആളപായമോ ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. അപകടത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി.
SUMMARY: Crack in track; Train catches fire in Tamil Nadu, sabotage suspected

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ അച്ഛനും മകനും മരിച്ചു

കണ്ണൂർ: മട്ടന്നൂർ - ഇരിട്ടി കെഎസ്ടിപി റോഡില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌...

ശ്രീശാന്തിന്റെ വിലക്ക് കെസിഎ പിൻവലിച്ചു

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് കേരള...

ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാൻ...

ഇന്ധന വിലയില്‍ ആശ്വാസം; നയാര എനര്‍ജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു

ഡല്‍ഹി: ഇന്ധനവില കുറച്ച്‌ സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന്...

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാൻ സര്‍ക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ...

പാ​ക്കി​സ്ഥാ​നി​ൽ ട്യൂ​ഷ​ൻ സെൻ്ററിൻ്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു; 14 സ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ലാഹോര്‍: സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തി​ന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 14 കുട്ടികള്‍ക്ക്...

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാഗർകോവില്‍...

Related Articles

Popular Categories