സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മോഹൻരാജിന്റെ മരണം: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായവുമായി ചിമ്പു

ചെന്നൈ: പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന തമിഴ് ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. ചിമ്പു സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ടെന്നും സിൽവ പറഞ്ഞു.

പാ രഞ്ജിത്ത് ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ വച്ചായിരുന്നു ചിത്രീകരണം. അപകടത്തെ തുടർന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു. സര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത്.

SUMMARY: Stuntman Mohanraj dies during film shooting: Suriya takes care of his children’s education expenses, Simbu offers financial assistance

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ്...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

ശബരിമല നെയ്യ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ്...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

Related Articles

Popular Categories