നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; അന്വേഷണത്തിനു ഉത്തരവിട്ട് വനിത കമ്മിഷൻ

ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് വനിത കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി നിർദേശം നൽകി.

രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.

അശ്ലീല സന്ദേശങ്ങളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് ദിവ്യയും ഇതിനെ അപലപിച്ചിരുന്നു. 2024 ജൂൺ 11നാണ് ആരാധകനായ രേണുകാസ്വാമിയെ തല്ലിക്കൊന്ന കേസിൽ ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ ഒക്ടോബർ 30ന് ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചു.

SUMMARY: Karnataka womens commission orders enquiry to cyber attacks against actress Ramya Spandana.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

Related Articles

Popular Categories