ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം എല്ലാ പ്ലാസ്റ്റിക് സാധനങ്ങളും ക്ഷേത്രപരിസരത്ത് കൊണ്ടുവരുന്നത് വിലക്കിയതായി ഗതാഗത, മുസ്രായ് (ദേവസ്വം) മന്ത്രി രാമലിംഗ റെഡ്ഡി നിയമസഭയിൽ അറിയിച്ചു.
SUMMARY: Ban on plastic in temples
















