ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

1945ല്‍ ഗോവയില്‍ ജനിച്ച ഡോ. പേസ് ദേശീയ ടീമിലെ മധ്യനിര താരമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നിട്ടും ഇന്ത്യന്‍ ഹോക്കി ടീമില്‍ അദ്ദേഹം അംഗത്വം നേടി. 1966ല്‍ ഹാംബര്‍ഗ് ഇന്റര്‍നാഷണല്‍ കപ്പിലായിരുന്നു ഡോ. പേസിന്റെ അന്താരാഷ്ട്ര തലത്തിലെ അരങ്ങേറ്റം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ പ്രമുഖ ക്ലബുകള്‍ക്കായും അദ്ദേഹം കളിച്ചു.

ബിസിസിഐയുടെയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്റെയും മെഡിക്കല്‍ കണ്‍സല്‍ട്ടന്റായും ഡോ. പയസ് സേവനമനുഷ്ഠിച്ചു. ബിസിസിഐക്കും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു (എ സി സി)മായി അദ്ദേഹം നടത്തിയ ഉത്തേജക മരുന്ന് വിരുദ്ധ പഠന പരിപാടികള്‍ വ്യാപക അംഗീകാരം നേടി. റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയി ച്ചു. 1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡൻ്റായിരുന്നു.
SUMMARY: Hockey legend Wes Pace has passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന...

Related Articles

Popular Categories