ബെംഗളൂരു: ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്.
8 people confirmed dead in the horrific accident near Mosalehosahalli #Hassan
Among victims were 5 young engineering students from the Mosalehosahalli Government Engineering College
The container vehicle on its way from Hassan towards Holenarasipura, broke through… https://t.co/C9bvveLgOY pic.twitter.com/scr6f057qC
— Nabila Jamal (@nabilajamal_) September 12, 2025
ദേശീയ പാത 373ൽ തിരക്കേറിയ മേഖലയിലാണ് ഗുഡ്സ് ട്രക്ക് ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയത്. അഞ്ചുപേർ സംഭവസ്ഥലത്തും മൂന്ന്പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ಹಾಸನದ ಮೊಸಳೆಹೊಸಳ್ಳಿ ಬಳಿ ಗಣೇಶ ಮೂರ್ತಿ ಮೆರವಣಿಗೆ ವೇಳೆ ಜನರ ಮೇಲೆ ಸರಕು ಸಾಗಾಣಿಕಾ ಟ್ರಕ್ ಹರಿದಿದ್ದು, ಘಟನಾ ಸ್ಥಳಕ್ಕೆ ಹಿರಿಯ ಪೊಲೀಸ್ ಅಧಿಕಾರಿಗಳು ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಿದ್ದಾರೆ.#Hassan #GaneshProcession #Truck #ViralVideo
Read more here: https://t.co/oZVlhIAyys pic.twitter.com/tW7TpARNR1
— kannadaprabha (@KannadaPrabha) September 12, 2025
ഘോഷയാത്രയിൽ പങ്കെടുക്കുകയായിരുന്ന നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. നിയന്ത്രണം വിട്ട ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Truck rams into Ganesh procession; eight people die in tragedy