വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം; നടൻ ദുല്‍ഖര്‍ സല്‍മാൻ ഹൈക്കോടതിയില്‍

കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖുർ സല്‍മാൻ ഹൈക്കോടതിയില്‍. നിയമവിധേയമായാണ് വാഹനം വാങ്ങിയത് എന്ന് ദുല്‍ഖർ സല്‍മാൻ ഹൈക്കോടതിയില്‍ പറഞ്ഞു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്.

പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

SUMMARY: Actor Dulquer Salmaan moves High Court seeking release of vehicle

Hot this week

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ...

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

മ​ല​പ്പു​റം: മലപ്പുറം കോഹിനൂരില്‍ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി 

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന്...

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര...

വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ തന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും

ബെംഗളൂരു: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ...

Related Articles

Popular Categories