കരൂര്‍ ദുരന്തം; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ കുടുംബത്തെയും കണ്ടെത്താനായിട്ടില്ലെന്നും ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. സ്ത്രീയുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്.

അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും. 14 മൃതദേഹങ്ങള്‍ ഇതിനകം കുടുംബങ്ങള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. അതേസമയം, പരിക്കേറ്റവരെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സുഗന്ധി രാജകുമാരി പറഞ്ഞു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു’ എന്ന് ഡോ. രാജ്കുമാരി പറഞ്ഞു. കരൂർ, നാമക്കല്‍, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആംബുലൻസുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോർട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

SUMMARY: Karur tragedy; Bodies of 38 people identified

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കൂടൽ വാഴയിൽ വീട്ടിൽ സൂസമ്മ മാത്യൂസ് (74)  ബെംഗളൂരുവിൽ...

കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷിക സംഗമവും ഓണാഘോഷവും നവംബർ എട്ടിന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. മൈസൂരു കരയോഗം വാർഷികസംഗമവും ഓണാഘോഷവും നവംബർ എട്ടിന് രാവിലെ 9.30...

Related Articles

Popular Categories