സിംഗപ്പൂര്‍: കോടതിയലക്ഷ്യക്കേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് തിരിച്ചടി. ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ബൈജുവിന്റെ ഹര്‍ജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോടതി ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, ശിക്ഷ അനുഭവിക്കാൻ തയ്യാറാകാതെ അദ്ദേഹത്തിന് ഇനി സിസിങ്കപ്പുരിലേക്ക് മടങ്ങാൻ സാധിക്കില്ല. കോടതി ഉത്തരവുകൾ പാലിക്കാത്തതിനെത്തുടർന്നാണ് മേയ് മാസത്തിലാണ് സിങ്കപ്പുർ ഹൈക്കോടതി ബൈജു രവീന്ദ്രനെ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ മാസം ഈ ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നെങ്കിലും, പുതിയ ഉത്തരവിലൂടെ കോടതി അത് നീക്കം ചെയ്യുകയായിരുന്നു.
2024 ഏപ്രില്‍ മുതലുള്ള സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ നിരന്തരം ലംഘിച്ചതായാണ് കണ്ടെത്തല്‍. വിദേശ നിക്ഷേപകരായ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഒരു ഉപവിഭാഗം നല്‍കിയ പരാതിയിലാണ് നിയമനടപടികള്‍ നടക്കുന്നത്.
SUMMARY: Baiju Ravindran hits back in Singapore court; The petition to cancel the sentence of six months’ imprisonment was rejected
















