താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസായതോടെ നഗരത്തിലെ പ്രഭാതങ്ങള്‍ തണുപ്പിന്റെ പിടിയിലമര്‍ന്നു ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെയും ബാധിച്ചു.

രാത്രി താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. യെലഹങ്ക മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 14.7 ഡിഗ്രിസെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 25 ഡിഗ്രിയായിരുന്നു ഉയർന്ന താപനില.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞ് കാരണം അതിരാവിലെയുള്ള നിരവധി വിമാനങ്ങൾ വൈകി. തണുപ്പ് നിറഞ്ഞ കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പും വ്യക്തമാക്കി. കൂടാതെ രാത്രിയിലെ താപനില പതിവിലും തണുപ്പുള്ളതായി തുടരും.

അതേസമയം ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ തീരത്തെ ന്യൂനമർദത്തെ തുടർന്ന് ഇന്ന് ബെംഗളൂരുവിനു പുറമെ ചിക്കബെല്ലാപുര, കോലാർ, ചാമരാ ജനഗർ, രാമനഗര ജില്ലകളില്‍ കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
SUMMARY:Temperature reaches 15 degrees; Bengaluru shivers in cold

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

Related Articles

Popular Categories