ബെംഗളൂരു: ഹൈസ്കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു സ്കൂളില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പെട്ടത്. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിന്റെയും ചിത്രയുടെയും മകനും പത്താംതരം വിദ്യാർഥിയുമായ പവൻ (15) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർഥികളും ഒരു അധ്യാപികയും ഉഡുപ്പിയിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിലേക്കാണ് 44 വിദ്യാർഥികളും നാല് അധ്യാപകരും ശനിയാഴ്ച രാത്രി മൈസൂരുവിൽനിന്ന് സ്വകാര്യ ബസിൽ പുറപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ, ഹൊന്നാവറിനടുത്തുള്ള ഗെരുസോപ്പിന് സമീപമുള്ള സുലെമാർക്കി ക്രോസിന് സമീപം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് മറിയുകയുമായിരുന്നു. അപകടത്തിൽ ഹൊന്നാവർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Student dies after excursion bus overturns














