Tuesday, December 2, 2025
21.3 C
Bengaluru

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം 

പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു..

ഡിസംബർ 21, 27:
കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല.

ഡിസംബർ 10, 17:
ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജങ്ഷൻ – കോഴിക്കോട് പാസഞ്ചർ യാത്ര ഫറോക്കിൽ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല.

ഡിസംബർ 21, 27:
നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56608 നിലമ്പൂർ റോഡ് – പാലക്കാട് ജങ്ഷൻ പാസഞ്ചർ യാത്ര ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല. ഷൊർണൂർ ജങ്ഷനിൽ നിന്ന് പാലക്കാട് ജങ്ഷനിലേക്ക് ഒരു അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

ഡിസംബർ 07, 14, 21, 28, ജനുവരി 04:
എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12977 എറണാകുളം ജംഗ്ഷൻ – അജ്മീർ ജങ്ഷൻ മരുസാഗർ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 07, 14, 21, 28, ജനുവരി 04:
എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12224 എറണാകുളം ജംഗ്ഷൻ – ലോകമാന്യതിലക് തുരന്തോ സൂപ്പർഫാസ്റ്റ് വീക്കിലി എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 12, 19, 26, 2026 ജനുവരി 02:
എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ – ഓഖ ദ്വൈവാര എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ഡിസംബർ 17, 22, 24, 29, 31:
പാലക്കാട് ടൗണിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 21, 27:
എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66610 എറണാകുളം ജങ്ഷൻ – പാലക്കാട് ജങ്ഷൻ മെമു യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ഡിസംബർ 21, 27:
കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 29, 30,  ജനുവരി 01, 02, 03, 04, 05, 06:
ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 56604 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 28:
ബരൗണി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12521 ബരൗണി ജങ്ഷൻ – എറണാകുളം ജങ്ഷൻ വീക്ക്‌ലി എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ഗോരഖ്പൂർ ജങ്ഷനിൽ നിന്ന് 2026 ജനുവരി 04 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12511 ഗോരഖ്പൂർ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ ത്രൈ-വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 10 മിനിറ്റ് നിയന്ത്രിക്കും.

ഡിസംബർ 10, 17, 24: ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 10, 17, 24: 
ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 01 മണിക്കൂർ നിയന്ത്രിക്കും.

ഡിസംബർ 10, 17, 24:
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

ഡിസംബർ 10, 17:
ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ – എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

ഡിസംബർ 11, 18:
മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.

ഡിസംബർ 22:
ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 40 മിനിറ്റ് നിർത്തിവെക്കും.

ഡിസംബർ 23:
ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ നിർത്തിവെക്കും.
SUMMARY: Maintenance on the track; restrictions on train traffic via Palakkad

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി ഉയർന്നതോടെ കെപിസിസി...

യുഡിഎഫ് കർണാടക ഭാരവാഹികള്‍

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ ജനറല്‍...

കമ്പിളി പുതപ്പ് വിതരണം

ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി...

കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം

കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂള്‍...

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി രാഹുല്‍...

Topics

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

Related News

Popular Categories

You cannot copy content of this page