ബെംഗളുരു നാഗര്‍ഭാവിയില്‍ ഹോട്ടലില്‍ തീപിടുത്തം; ജീവനക്കാരന് ദാരുണാന്ത്യം; നാല് പേര്‍ക്ക്‌ പരുക്ക്

ബെംഗളുരു: ബെംഗളുരു നാഗര്‍ഭാവിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാജ്കുമാർ എന്ന നാൽപ്പത്തിയേഴുകാരനാണ് മരിച്ചത്. നാലു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാഗർഭാവിയിലെ ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഇവര്‍ ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് സൂചന. കനത്ത പുക പെട്ടെന്ന് പടർന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നു അവശനിലയിലായ രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Employee dies in Bengaluru hotel fire; four injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

Related Articles

Popular Categories