നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ എം എം മണി. എംഎ ബേബി പറഞ്ഞ നിലപാടാണ് പാർട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തിൽ പറഞ്ഞുപോയതാണ്.
തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമർശം വേണ്ടിയിരുന്നില്ല. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു. സംസ്ഥാനത്ത് ഉൾപ്പെടെ ക്ഷേമ പ്രവർത്തനം നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നതിൽ പ്രതികരിച്ച് പോയതാണെന്നും മണി കൂട്ടിച്ചേർത്തു.
SUMMARY: M.M. Mani regrets remarks insulting voters
















