യെലഹങ്കയില്‍ ചേരി പ്രദേശങ്ങളിലെ 300ലേറെ വീടുകൾ പൊളിച്ച് നീക്കി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി

ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ ചേരി വീടുകളാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥരും പോലീസും മാർഷലുകളും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് വീടുകൾ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയത്

അധികൃതരുടെ നടപടി പ്രദേശത്തെ സംഘർഷ സാഹചര്യത്തിലേക്ക് നയിച്ചു. മുന്നറിയിപ്പ് നോട്ടിസ് നൽകാതെയാണ് വീടുകൾ പൊളിച്ചുനീക്കിയതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. അധികാരികൾ നോട്ടീസ് നൽകാതെയാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി പറഞ്ഞു. നോട്ടീസ് നൽകാത്തതിന്റെ ഫലമായി വർഷങ്ങളായി താമസിക്കുന്ന ദരിദ്രരും പിന്നാക്കക്കാരുമായ ആളുകൾ ഭവനരഹിതരായി. നോട്ടീസ് നൽകിയിരുന്നെങ്കിൽ, ഞങ്ങൾ കുടിയൊഴിപ്പിക്കൽ നിർത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു അതേസമയം, പ്രദേശവാസികളോട് സ്‌ഥലം ഒഴിയുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ പുലർച്ച  തുടങ്ങിയ ഇടിച്ചുനിരത്തൽ രാവിലെ ഒമ്പത് മണിയോടെ പൂർത്തിയായിരുന്നു. തുടർന്ന് ചേരി വീടുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നീക്കംചെയ്യാൻ തുടങ്ങി. വൈകീട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

സംഭവത്തോടെ കഴിഞ്ഞ 25 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന 3000ത്തോളം ആളുകൾക്ക് കിടപ്പാടമില്ലാതായിരിക്കുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരെ സമീപത്തെ സർക്കാർ സ്കൂ‌ളിലാണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ എവിടെ പോകുമെന്ന് അറിയാത്ത അവസ്‌ഥയിലാണ് ഇവർ. പുലർച്ച നാലരയോടെ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടുകൾ പൊളിക്കാൻ തുടങ്ങിയത്. കിടക്ക വിരികളോ പുതപ്പുകളോ എടുക്കാൻപോലും അനുവദിച്ചില്ലെന്നും താമസക്കാര്‍ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് റവന്യു വകുപ്പ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു (ജിബിഎ) നൽകിയതാണ് ഈ സ്ഥലമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റ ഭൂമിയുടെ വിപണി മൂല്യം ഏകദേശം 80 കോടിയാണെന്നും ബയോഗ്യാസ് പ്ലാന്റ് നിർമിക്കാനും മാലിന്യ സംസ്കരണ സൗകര്യമൊരുക്കാനുമാണ് ഈ സ്‌ഥലം ഒഴിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
SUMMARY: Greater Bengaluru Authority demolishes over 300 houses in slum areas in Yelahanka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍...

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

Related Articles

Popular Categories