വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. മലബാറിലെയും മലപ്പുറത്തെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയനുസരിച്ച്, ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. പേര് നോക്കി മതം കണ്ടെത്തി ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പ്രസ്താവനകൾ കേരളീയ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. സാമുദായിക സ്പർധ വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

അതിനിടെ, വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂരും രംഗത്തെത്തി. സർക്കാർ ശക്തമായി ഇടപെട്ടാൽ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും സത്താർ വിമർശിച്ചു. ഒരുകാലത്ത് വർഗീയതയെ ശക്തമായി എതിർത്തിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വെള്ളാപ്പള്ളിയെ പിന്തുണക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു.
SUMMARY: Case should be filed against Vellapalli, who is conducting class discussions; Youth Congress leader files complaint with DGP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories