പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി

ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി. ചൊവ്വാഴ്ച രാത്രി അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന, പാക് രജിസ്ട്രേഡ് ബോയിങ് 737 കാർഗോ വിമാനമാണ് കറാച്ചിയില്‍ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് കാണാതായത്. വിമാനത്തിന് എയർ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പാക് വ്യോമയാന അധികൃതർ അറിയിച്ചു.

വിമാനം കടലില്‍ തകർന്നുവീണിരിക്കാമെന്ന ആശങ്ക ശക്തമായതോടെ പാക് നാവികസേനയും വ്യോമസേനയും സംയുക്തമായി വൻ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തില്‍ തകരാർ ഉണ്ടായതായി പൈലറ്റ് കറാച്ചി എയർ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ വിമാനത്തിന് മാർഗനിർദേശം നല്‍കാൻ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റിനുശേഷം റഡാറില്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പതിക്കുന്നതും ദിശയില്‍ പെട്ടെന്നുള്ള മാറ്റം സംഭവിക്കുന്നതും രേഖപ്പെടുത്തി.

തുടർന്ന് വിമാനവുമായുള്ള റേഡിയോ-റഡാർ ബന്ധം പൂർണമായും നഷ്ടമായി. കറാച്ചിയില്‍ നിന്ന് ഏകദേശം 155 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 287 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്താണ് വിമാനം അവസാനമായി റഡാറില്‍ പതിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്ഫോമുകളുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം വിമാനം ആദ്യം അല്‍പസമയം ഉയർന്നെങ്കിലും പിന്നീട് അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. അവസാനമായി ലഭിച്ച സിഗ്നലില്‍ വിമാനം ഏകദേശം 1,100 അടി ഉയരത്തിലായിരുന്നുവെന്നും അതിവേഗ ഇറക്കം രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

കോഴിക്കോട് യുവാവ് വീട്ടിനുളളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി....

എംബിബിഎസ് കോഴ്‌സിന്റെ ഫീസ് നാലരവര്‍ഷത്തേക്ക് മാത്രം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്....

ലിവ് ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ

ബെംഗളൂരു: 16-കാരൻ സമപ്രായകാരിയായ കൂട്ടുകാരിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ബെംഗളൂരു സൗത്ത് ജില്ലയിലെ...

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

Related Articles

Popular Categories