ബെംഗളൂരുവില്‍ മലയാളിയായ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കന്യാകുമാരിയില്‍ നിന്ന് കര്‍ണാടക പോലീസിന്റെ പിടിയിലായത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും. ഇന്ന് പുലർച്ചയാണ് സൂലിബെലെ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വാടാനപ്പള്ളി സ്വദേശിനിയായ സുനിയ ദീപക് കൃഷ്ണയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ലൈംഗികാതിക്രം ചെറുക്കുന്നതിനിടെ ദീപക് കൃഷ്ണ സുനിതയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സുനിത ലൈംഗികാതിക്രമത്തിന് ഇരയായതായും പോലീസ് പറഞ്ഞിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു സുനിത മരിച്ചത്.

കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. 2024 ഒക്ടോബറില്‍ കൊച്ചിയിലെ മൃഗാശുപത്രി ആക്രമിച്ച കേസിൽ  ദീപക് കൃഷ്ണന്‍ അറസ്റ്റിലായിട്ടുണ്ട്.  കൊക്കെയ്ന്‍ കൈവശം വെച്ചതിനും പോലീസ് പിടിയിലായിട്ടുണ്ട്. നായ്‌ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിന്റെ വിനോദം.

ഒരു മാസം മുൻപാണ് ഇവിടെ ജോലിക്കായി സുനിതയും ഭർത്താവും  എത്തിയത്. വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. സ്‌കൂള്‍ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. ഏപ്രില്‍ പതിനേഴിന് സഹോദരിയുടെ മകള്‍ക്കും ഒരു തൃശൂര്‍ സ്വദേശിനിക്കും ഭര്‍ത്താവിനുമൊപ്പം സുനിത ബെംഗളൂരുവില്‍ എത്തി. സുനിത എത്തിയതോടെ ദീപക് ശാരീരിക ഉപദ്രവം ആരംഭിച്ചു. ഇതോടെ സുനിത രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ദീപക്കിന്റെ ആക്രമണത്തില്‍ സുനിതയ്ക്ക് നെഞ്ചില്‍ അടക്കം സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുവരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
SUMMARY: Absconding accused arrested in beating and murder of Malayali woman

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക്...

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്‌ പണി. പുതിയ ദേശീയ ഭാരവാഹികളുടെ...

എയര്‍ഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി...

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

Related Articles

Popular Categories