ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക പ്രവര്‍ത്തകരും ലഹരി വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (രജി)-‘അഫോയി’-യുടെ ഔപചാരിക ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മലയാളി സംഘടനകളുടെ പൊതുയോഗം ജൂലൈ 5 ന് വൈകിട്ട് 3.30 മുതല്‍ ശിവാജിനഗര്‍ ഇംപീരിയല്‍ ഹോട്ടലില്‍ നടക്കും.

ജൂലൈ 25ന് ജാലഹള്ളി സെന്റ് ക്ലാരറ്റ് ഓട്ടോണമസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് അഫോയിയുടെ ഉദ്ഘാടനം. കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍. മറ്റുപ്രമുഖ വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ബെംഗളൂരുവിലടക്കം കര്‍ണാടകയില്‍ പഠനത്തിനെത്തുന്ന മലയാളി വിദ്യര്‍ഥികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്നു മാഫിയയും സാമൂഹ്യ വിരുദ്ധ ശക്തികളും പല വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നതായി ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വലിയൊരു സാമൂഹിക ഇടപെടലാണ് അഫോയി ലക്ഷ്യമിടുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ള സമാന ചിന്താഗതിക്കാരായ വ്യക്തികളും ബെംഗളൂരുവിലെ എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ പി.എ. ഐസക്, പ്രസിഡണ്ട് ബിനു ദിവാകരന്‍, സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഫോണ്‍ : 94480 71100, 77779 27742
SUMMARY:‘Anti-drug coalition; General meeting of Malayali organizations on 5th

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച്‌ നടി അന്‍സിബ ഹസന്‍

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ,...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും...

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്: മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

വടകര: രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുഹമ്മദ് കാസിമിനെ ഒഴിവാക്കി എസ്‌ഐടി. കാസിം...

സ്വർണവിലയില്‍ റെക്കോർഡ് വർധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ റെക്കോർഡ് വർധന. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 210...

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

കൊച്ചി: 'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി....

Related Articles

Popular Categories