ചക്കക്കൊമ്പനെ വെടിവെക്കാനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ലക്ഷ്യം കണ്ടില്ല. വൈകിട്ട് മൂന്നരയോടെ ആന ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യമായിരുന്നില്ല. ഏലക്കാട്ടില്‍ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, വെളിച്ചക്കുറവ് മൂലം വൈകിട്ട് അഞ്ച് മണിയോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

ജനവാസ മേഖലയോട് ചേർന്നാണ് ആന നിന്നതെന്നതും ദൗത്യത്തിന് പ്രതിസന്ധിയായി. ദൗത്യം നാളെയും (നവംബർ 26) തുടരും. തുടർച്ചയായ രണ്ടാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെയാണ് ചക്കക്കൊമ്പൻ മുന്നേറിയത്. രാവിലെ അഞ്ച് മണിയോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ ലൊക്കേറ്റ് ചെയ്തിരുന്നു. എന്നാല്‍ ആനയിറങ്കല്‍ ജലാശയത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാല്‍ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല.

ഉച്ചയ്ക്ക് 12 മണി വരെ ഇവിടെ തുടർന്ന ചക്കക്കൊമ്പൻ, പിന്നീട് 301 കോളനി ഭാഗത്തേക്ക് ജലാശയം നീന്തിക്കടന്നു. ദൗത്യസംഘവും പിന്നാലെ എത്തി. ഇതിനിടെ ആന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞെങ്കിലും, 301-ലെ അങ്കണവാടിക്ക് സമീപത്തുവെച്ച്‌ ചോലക്കാട്ടിലേക്ക് കടന്നു. തുടർന്ന് അരമണിക്കൂറോളം ആന ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തില്‍ നിന്നും മാറിനിന്നു. വൈകിട്ട് മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തില്‍ ആന വീണ്ടുമെത്തി.

ജലാശയത്തില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം മയക്കുവെടി വയ്ക്കാൻ അനുയോജ്യമായിരുന്നുവെങ്കിലും, ഏലം ചെടികള്‍ ദൗത്യത്തിന് തടസ്സമായി. പടക്കം പൊട്ടിച്ച്‌ ആനയെ ഏലത്തോട്ടത്തില്‍ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വൈകിട്ട് അഞ്ച് മണിയോടെ വെളിച്ചം കുറഞ്ഞതോടെ ഇന്നത്തെ ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു.

SUMMARY: Could not shoot Chakkakomban; today’s mission has been called off

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ്...

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം; കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ...

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

Related Articles

Popular Categories