ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും നേപ്പാള്‍ വംശജനായ സുഹൃത്തിനും ദാരുണാന്ത്യം. ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. മലൈക ചിത്ര (24), നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. പാളത്തിലേക്ക് ഇരുവരും എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരാള്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാനായി മറ്റേയാള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അമേരിക്കയില്‍ ഫാർമസ്യൂട്ടിക്കല്‍ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മലൈക ചിത്ര. നവം കൗള്‍ ഡേറ്റ അനലിസ്റ്റായാണ് ജോലി ചെയ്തിരുന്നത്.

ഇരുവരും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. ന്യൂജഴ്സിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ 3.14നാണ് അപകടത്തെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. അപകടസമയത്ത് ട്രെയിനില്‍ ഏകദേശം 100 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ പിന്നീട് സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി.

രണ്ടു പേർ ട്രാക്കില്‍ ഇരിക്കുന്നത് കണ്ടെന്നും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചിട്ടും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നല്‍കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ന്യൂജഴ്സിയില്‍ താമസിക്കുന്ന രണ്ടുപേരും എന്തിനാണ് ഇവിടെ എത്തിയതെന്ന അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ മദ്യപിച്ചിരുന്നോ എന്നും ആത്മഹത്യാ സാദ്ധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

SUMMARY: An Indian-origin woman and her friend died after being struck by a train while sitting on railway tracks in New York

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍...

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

Related Articles

Popular Categories