തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയില്‍ നേരിയ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയില്‍നിന്ന് വൈകുന്നേരത്തോടെ പവന് 1,080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില.
SUMMARY: Gold rate is increased















