മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം വരുത്തിയ കേസില്‍ എം വി ഡി പോലീസിന് റിപ്പോർട്ട് നല്‍കി. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര സബ് ആർ ടി ഓ ഓഫിസില്‍ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെയാണ് കാലാവധി ഉണ്ടായിരുന്നത്.

വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് വിവരം. ലൈസന്‍സ് ഇല്ലാതെ മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയതിനും കേസെടുക്കും. കോഴിക്കോട് നടക്കാവ് വെച്ചാണ് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച്‌ അപകടമുണ്ടായത്.

അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സംഭവ ദിവസം ലൈസന്‍സ് കയ്യില്‍ ഇല്ലെന്നായിരുന്നു അശ്വന്ത് അറിയിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തില്‍ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്.

വാഹനത്തില്‍ നിന്നും മദ്യവും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. ഇനി താന്‍ മദ്യപിച്ച്‌ വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. നിയമവിരുദ്ധമായി താന്‍ ജീവിതത്തില്‍ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് പറഞ്ഞിരുന്നു.

SUMMARY: Drunk driving accident: Ashwanth Kok produced an expired license

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം...

കളമശ്ശേരി കൂട്ട ബലാത്സംഗം: ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി: സ്പായില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേർ കൂടി...

സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്; സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) വ്യാ​പ​ക പ​രി​ശോ​ധ​ന....

Related Articles

Popular Categories