മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍. കേസുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളതെന്നും ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ഏതാനും ദിവസം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്നുപേര്‍ വരികയും, ഇയാള്‍ കേട്ടുകൊണ്ടിരിക്കെ ചര്‍ച്ച നടത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇതിനെല്ലാം പിന്നീടാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ വിചിത്രമായ ഉത്തരവ് വന്നത്. ഇതിന് ആധാരമായ കാര്യങ്ങളെല്ലാം അവിടെ നിന്നാണ്. ഒരു അപേക്ഷ ചിലരില്‍ നിന്നും കിട്ടുമ്പോള്‍, അതേപ്പറ്റിയുള്ള ചര്‍ച്ചയില്‍ വ്യാപകമായ മരംമുറിക്ക് ഇടവരുത്തുമെന്ന് വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മിനിറ്റ്‌സിലുണ്ട്. ആ മിനിറ്റ്‌സ് നിലനില്‍ക്കെയാണ് ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചയുണ്ടെങ്കില്‍, അതടക്കം പരിശോധിച്ച്‌ കുറ്റമറ്റ നിലയിലുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. മരംമുറി അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SUMMARY: The conspiracy and official lapses in the Muttil tree-felling case will be investigated; Minister Shibu Baby John

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

Related Articles

Popular Categories