ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജത്തിന്റെ പ്രവർത്തന റിപ്പോർട്ട് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അവതരിപ്പിച്ചു. ട്രഷറര്‍ ജോർജ് തോമസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു.
കേരള സമാജം വര്‍ഷിക പൊതുയോഗം 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 7.69 കോടിയുടെ ബഡ്ജറ്റ് പാസാക്കി . കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 20 ലക്ഷവുംമറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്ക് 2.49 കോടി വകയിരുത്തിയിട്ടുണ്ട്. നാലു കോടി രൂപ കേരള ഭവന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട്.
അടുത്ത ഒരു വർഷം കേരള സമാജം നടത്താൻ പോകുന്ന പരിപാടികളും പദ്ധതികളും ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. യോഗത്തിൽ വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, എന്നിവർ സംബന്ധിച്ചു.
SUMMARY: Bangalore Kerala Samajam presents a budget of ₹7.69 crore.
SUMMARY: Bangalore Kerala Samajam presents a budget of ₹7.69 crore.
















