സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇൗജിപ്‌തിന് പറ്റിയ പിഴവുഗോളിൽ രക്ഷപ്പെട്ട് സമനില നേടി ബൽജിയം. ആദ്യാവസാനം വരെ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഈജിപ്താണ് ആദ്യം ലീഡ് നേടിയത്. 19ാം മിനിറ്റിൽ ഇമാം അഷൗർ ഇൗജിപ്‌തിനായി ഗോൾ നേടി. എന്നാല്‍ ഇൗജിപ്‌ത് പ്രതിരോധക്കാരൻ മുഹമ്മദ് ഹാനിയുടെ പിഴവുഗോളിലാണ് ബൽജിയം ഒപ്പമെത്തിയത്.
കളിയുടെ തുടക്കം മുതൽ തന്നെ ഇൗജിപ്‌തിനായിരുന്നു ആധിപത്യം. ലീഡ് നേടിയശേഷം ആക്രമണം കടുപ്പിച്ചു. പ്രതിരോധത്തിലും തിളങ്ങി. ഇതിനിടെ അഷൗറിനും സലായ്‌ക്കും കിട്ടിയ അവസരം പാഴായി. ഇടവേളയ്‌ക്കുശേഷം ബൽജിയം കളിമാറ്റി. ഡി ബ്രയ്‌നിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള അടി പോസ്‌റ്റിൽ തട്ടിത്തെറിച്ചു. യൂറി ടിയലെമെൻസിന്റെ ലോങ് റേഞ്ചർ നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 66–ാം മിനിറ്റിൽ പകരക്കാരനായെത്തിയ ലുക്കാക്കു ബൽജിയത്തെ കാത്തു. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ ഉൗർന്നിറങ്ങിയ ലുക്കാക്കുവിനെ ഇൗജിപ്‌ത് ഭയന്നു. മുന്നേറ്റക്കാരനെ തടയാനുള്ള ശ്രമത്തിനിടെ ഇൗജിപ്‌ത് പ്രതിരോധക്കാരൻ മൊഹ്‌മദ് ഹാനിയുടെ കാലിൽതട്ടി പന്ത് സ്വന്തം വലയിൽകയറി. ഒടുവിൽ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
SUMMARY: Belgium draws Egypt with Self goal















