തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ന്യൂഡല്‍ഹി–തിരുവനന്തപുരം എ.ഐ. 2754 എയര്‍ ഇന്ത്യ വിമാനത്തിലാണ് ലാന്‍ഡിംഗിനിടെ പക്ഷി ഇടിച്ചത്. 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്‍ഡ് ചെയ്തശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ലാൻഡിങ്ങിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്തിന്‍റ മുൻവശത്ത് പക്ഷിയിടിച്ചത്. പൈലറ്റിന്‍റെ സമയോചിത ഇടപെടലിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി. പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഡല്‍ഹിയില്‍ലേക്കുള്ള ഇന്നലത്തെ മടക്കയാത്ര റദ്ദാക്കി. ഇന്ന് വിശദമായ പരിശോധനക്ക് ശേഷം വിമാനം ഡല്‍ഹിക്ക് തിരിക്കും.
SUMMARY: Bird hits Air India plane during landing; return flight cancelled