ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം 7 പേര്‍ പോലീസ് പിടിയിലായി

ഇക്കഴിഞ്ഞ ഒൻപതിനാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്‌ച ഇതിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് അറിഞ്ഞത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇന്നലെ രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം ഏഴുപേരെ പിടികൂടുകയുമായിരുന്നു. ആകെ എട്ടുപേരെയാണ് സംഭവത്തിൽ പിടികൂടിയത്. ഒരാളെ പിന്നീട് വിട്ടയച്ചു. പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കും.

കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുൽതാലിയിലെ സങ്കീജ​ഹാൻ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു യുവാവ്. ഇയാളോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ജൂൺ ഒൻപതിന് രാവിലെ അടുത്തുള്ള ചന്തയിലേക്ക് പോയ ഇയാൾ താമസിച്ചിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരിടത്ത് വഴിതെറ്റിയെത്തി. യുവാവിന് ബംഗാളി ഭാഷ വശമുണ്ടായിരുന്നില്ല. പരിചയമില്ലാത്ത ആളെ പ്രദേശത്ത് കണ്ട് പരിസരവാസികൾ ഇയാളെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ ചോദിച്ചു. ഭാഷ മനസിലാകാത്തതിനാൽ ഇത് നൽകാനായില്ല. ഇതോടെ കള്ളനെന്ന് കരുതി ആളുകൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

പിന്നീട് ഒരാൾ പരുക്കേറ്റ് റോഡിൽ കിടക്കുന്നു എന്ന വിവരം കുൾതാലി പൊലീസ് അറിഞ്ഞ് അവർ സ്ഥലത്തെത്തി ഇയാളെ ജയ്‌നഗർ-കുൾതലി ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആ സമയം മർദ്ദനമേറ്റാണ് മരണം എന്ന് പോലീസിന് വിവരമുണ്ടായിരുന്നില്ല. പിന്നീട് സമൂഹമാദ്ധ്യമ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ആൾക്കൂട്ട കൊലയാണെന്ന് മനസിലായത്.
SUMMARY: A Malayali man was beaten to death by a mob in Bengal on suspicion of being a thief; 7 people arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ നഴ്സായ 26കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആസിഡൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ജെ.പി. നഗറിൽ 26കാരിയായ നഴ്സിനെ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച്...

 ‘ആർപ്പോ ഇർറോ 2026’; വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം 'ആർപ്പോ ഇർറോ...

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ....

ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക...

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’...

Related Articles

Popular Categories