തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; നേർച്ചയായി വിരൽ മുറിച്ച് പ്രവർത്തകൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെയാണ് (30) കാളി ക്ഷേത്രത്തില്‍ നേർച്ചയായി തന്റെ വിരല്‍ സമര്‍പ്പിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി നേർച്ച നടത്തുകയായിരുന്നു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയപ്പോള്‍ വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് സമര്‍പ്പിക്കുകയായിരുന്നു.

എന്നാൽ ചോര നില്‍ക്കാതെ വന്നതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റിയെങ്കിലും രക്തം നില്‍ക്കായതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല. നിലവിൽ ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

TAGS: ELECTION| BJP| CHATTISGARH
SUMMARY: Bjp worker chops off finger amid nda successful winning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; അന്വേഷണത്തിന് നിര്‍ദേശം

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട്...

മെട്രോ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ പിങ്ക്...

മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

Related Articles

Popular Categories