ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗം യുവജന വിഭാഗം കിസോറ ബ്രെയിനോ മാനിയ ഏഴാമത് സീസണ്‍ ക്വിസ് പരിപാടി സംഘടിപ്പിച്ചു. കരയോഗം പ്രസിഡൻ്റ് മോഹൻ കുമാർ സി പി, കെ എൻ എസ് എസ് മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി, ബോർഡ് മെംബർ ഡി ഉല്ലാസ്, മഹിളാ വിങ്ങ് പ്രസിഡൻ്റ് സുജാതാ ഹരി, മഹിളാ ചെയർപേർസൺ ശോഭനാ രാമദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിവിധ കരയോഗങ്ങളില്‍ നിന്നായി 8 ടീമുകൾ പങ്കെടുത്തു. പൊതു വിജ്ഞാനം, ആദ്ധ്യാത്മികം, കായികം, രാഷ്ട്രീയം, സയൻസ് എന്നു തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ മത്സരത്തില്‍ ഉണ്ടായിരുന്നു. മാസ്റ്റർ നീതു നായർ ക്വിസ് മത്സരം നിയന്ത്രിച്ചു.
ഗോപിക എസ് കുമാർ, മഞ്ജു വിലാസിനി (ഇന്ദിരാനഗർ), വൈശാഖ് ആർ, വിഷ്ണു എൻ (നെലമംഗല), ചന്ദ്രശേഖർ എ.ജെ., മാസ്റ്റർ മിലിന്ദ് ചന്ദ്രശേഖർ(എം എസ് നഗർ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനങ്ങളും, കാഷ് പ്രൈസും സമ്മാനിച്ചു.
















