പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍ എന്നിവര്‍ക്കാര്‍ പരുക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിക്കായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
SUMMARY: Car rams into people waiting for a bus in Palakkad; one dead, three injured.
















