സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ. ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ സ്പ‌പെയിനിനെ കേപ് വെർദെ ഗോർരഹിത സമനിലയിൽ തളച്ചിരുന്നു.

മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി യുറഗ്വായ്‌യെ വിറപ്പിച്ചാണ് കേപ് വെർദെ. 21-ാം മിനിറ്റിൽ യുറഗ്വായ്‌യെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. 43-ാം മിനിറ്റിൽ യുറഗ്വായ് ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ പന്ത് യുറഗ്വായ് താരം സെബാസ്റ്റ്യൻ കാസെറെസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പർ വൊസീഞ്ഞയുടെ ദേഹത്ത് തട്ടി റീബൗണ്ട് ചെയ്തു. ഈ അവസരം മുതലാക്കിയ മാക്സി അരൗജോ ലോവർ ഹെഡ് കൊണ്ട് പന്ത് അനായാസം വലയിലാക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ അഗസ്റ്റിൻ കനോബിയോ (45+6) യുറഗ്വായ് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. സ്കോർ യുറഗ്വായ് – കേപ് വെർദെ. 1.

രണ്ടാം പകുതിയിലും യുറഗ്വായ് ആക്രമണം കടുപ്പിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധം ഉറച്ചതായിരുന്നു മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. പകരക്കാരെ കളത്തിലിറക്കി കേപ് വെർദെ ഉണർന്നുകളിച്ചു. അതിന് പിന്നാലെ കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ കേപ് വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. ഇതോടെ കേപ് വെർദെ സമനിലപിടിച്ചു. സ്കോർ 2-2. പിന്നീടുള്ള 29 മിനിറ്റുകളിൽ വിജയഗോൾ നേടാൻ ഇരു ടീമുകളും അധ്വാനിച്ച് കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ യുറുഗ്വേക്ക് എതിരെ നേടിയ ഈ സമനില പോലും കാബോ വെർഡെ എന്ന പുതുമോടിക്കാർക്ക് ചരിത്രവിജയമായി കണക്കിലെടുക്കാം. രണ്ട് സമനില മാത്രം നേടിയ യുറുഗ്വെയ്ക്ക് അവസാന മത്സരത്തിൽ സ്പെയിനാണ് എതിരാളികൾ. കേപ് വെർദെ സൗദി അറേബ്യയേയും നേരിടും. 27ന് രാവിലെ 5.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.
SUMMARY: Cape Verde draws with Uruguay after Spain

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

Related Articles

Popular Categories