ന്യൂയോർക്: യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ആമസോണ്‍ പ്രൈം എയറിന്റെ കാർഗോവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേറ്റതായും അധികൃതർ വ്യക്തമാക്കി. പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനത്താവളത്തിലെ ഡയഗണല്‍ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിനുള്ളില്‍ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് 60-ലധികം രക്ഷാപ്രവർത്തക യൂണിറ്റുകളും ഏകദേശം 200 ജീവനക്കാരും സ്ഥലത്തെത്തി. വിമാനത്തില്‍ നിന്ന് ഇന്ധന ചോർച്ച തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം ഏറെ വൈകുന്നേരവും പുരോഗമിക്കുകയായിരുന്നെന്ന് മിയാമിഡേഡ് ഫയർ റെസ്ക്യൂ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Cargo plane skids off runway and crashes; five dead
















