ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന് നേട്ടം; വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,02,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 12,775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ പവൻ വിലയിൽ 9200 രൂപയുടെ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടെയാണ് കേരളത്തിലും വില മാറ്റം.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട്ഗോൾഡ് ട്രോയ് ഔൺസിന് 13.94 ഡോളർ കൂടി 3,903.01 ഡോളറായി. ശനിയാഴ്ച സ്വർണത്തിന് കേരളത്തിൽ പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 1,01,840 രൂപയുമായിരുന്നു വില. അവധി ദിനമായ ഇന്നലെയും ഇതേവില തുടർന്നു. വെള്ളിയാഴ്ച പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴെ പോയതോടെ 2013-ലെ വലിയ വിലത്തകർച്ച ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും വ്യാപാരികളും. വിലക്കുറവ് വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകുമെങ്കിലും വില ഇനിയും കുറയുമെന്ന് കരുതി വാങ്ങൽ മാറ്റിവയ്ക്കുന്നത് ചിലപ്പോൾ കൂടുതൽ ചെലവിന് കാരണമാകാം. അതേസമയം, ഉയർന്ന വിലയിൽ വാങ്ങിയ സ്വർണശേഖരത്തിന്റെ മൂല്യം കുറയുന്നത് ജ്വല്ലറി വ്യാപാരികൾക്ക് സാമ്പത്തിക വെല്ലുവിളിയാണ്. പഴയ സ്വർണം വിൽക്കുന്നവർക്ക് ലഭിക്കുന്ന തുക കുറയുമെങ്കിലും പുതിയ ആഭരണങ്ങളിലേക്ക് മാറ്റുന്നവർക്ക് വിലക്കുറവിന്റെ പ്രയോജനം ലഭിച്ചേക്കാം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
SUMMARY: Gold gains after several days; price increases

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോട്ടലിലെ മാലിന്യ ചേംബർ വൃത്തിയാക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വകാര്യ ഹോട്ടലിലെ മാലിന്യ അറ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി...

ആരോ​ഗ്യ സർവകലാശാല കലോത്സവത്തിനിടെ സംഘർഷം; വിദ്യാർഥികൾക്ക് പരുക്ക്, നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നാല്...

കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എച്ച്.എം.ടിയുടെ ‘കന്നഡിഗ’ വാച്ചുകൾ

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് പുതിയ ‘കന്നഡിഗ’ വാച്ച് മോഡലുകൾ പുറത്തിറക്കി ഹിന്ദുസ്ഥാൻ...

കർണാടകയിൽ ശക്തമായ മഴ മുന്നറിയിപ്പ്; വിവിധ മേഖലകളിൽ ജാഗ്രത

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ...

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ...

സംസ്ഥാനത്ത് മഴ തുടരും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു...

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്...

കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും ...

Related Articles

Popular Categories